വൈക്കം: പടിഞ്ഞാറെനടയിലെ വല്യാറമ്പത്ത് ജ്വല്ലറിയുടെ പിന്നിലെ ഭിത്തിതുരന്ന് മോഷണശ്രമം നടന്നതായി പരാതി. ജ്വല്ലറിക്കുള്ളിലെ ലോക്കറിനു നേരെയുള്ള കാമറയുടെ വയർ വലിച്ചൂരി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണത്തിന് ശ്രമിച്ചത്. ബുധനാഴ്ച പുലർച്ച 1.15നാണ് സംഭവം. മോഷ്ടാക്കൾ സി.സി ടി.വി കാമറയുടെ വയറുകൾ വലിച്ചുപൊട്ടിച്ച സമയം ജ്വല്ലറി ഉടമയുടെ മൊബൈൽ ഫോണിൽ സിഗ്നൽ വന്നെങ്കിലും ഉറക്കത്തിലായിരുന്ന ഉടമ അറിഞ്ഞില്ല. ബുധനാഴ്ച രാവിലെ ജ്വല്ലറി തുറക്കാൻ ഉടമയും മറ്റും എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. സ്ഥലത്തെത്തിയ വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ സി.സി ടി.വിയുടെ ഡി.വി.ആർ ജ്വല്ലറിക്ക് പിന്നിലെ അന്ധകാരത്തോടിനു സമീപത്തുനിന്നും വൈഫൈ റൂട്ടർ ജ്വല്ലറിയുടെ പുറകിൽനിന്നും കണ്ടെടുത്തു. മോഷണശ്രമത്തിൻെറ രീതികണ്ട് ജ്വല്ലറിയെക്കുറിച്ച് അറിയാവുന്നവരാകാമെന്ന് പൊലീസ് കരുതുന്നു. മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കു പുറകിലെത്തിയത്. നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന മോഷണശ്രമം വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.