തിരുവല്ല: നിരണത്ത് കൃഷിനാശം മൂലം ആത്മഹത്യ ചെയ്ത കർഷകന്‍റെ മൃതദേഹം സംസ്കരിച്ചു. വേനൽമഴയിൽ കൃഷി നശിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഞായറാഴ്ച വൈകീട്ട് പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിരണം വടക്കുംഭാഗം കാണാത്ര പറമ്പില്‍ വീട്ടിൽ രാജീവ് സരസന്‍റെ (53) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. രാവിലെ ഏഴോടെയാണ് രാജീവിന്‍റെ മൃതദേഹം നിരണത്തെ വീട്ടിലെത്തിച്ചത്. എട്ടോടെ പൊതുദർശനം ആരംഭിച്ചു. രാഷ്ട്രീയ - സാമൂഹിക രംഗത്തെ നേതാക്കളടക്കം നൂറുകണക്കിനുപേർ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരച്ചടങ്ങുകൾക്കിടെ രാജീവിന്‍റെ സഹോദരൻ പ്രകാശ് കുഴഞ്ഞുവീണു. ആന്‍റോ ആന്‍റണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. അതേസമയം, രാജീവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് വീഴ്ചയില്ലെന്നാണ് കൃഷി വകുപ്പിന്‍റെ നിലപാട്. രാജീവ് വായ്പയെടുത്ത പുരുഷ സ്വയം സഹായ സംഘത്തിൽനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സ്വയം സഹായ സംഘം ഭാരവാഹികൾ ഇത് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.