ധർണ നാളെ

കോട്ടയം: ഇന്ധന വിലവർധനക്കെതിരെ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10.30ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്‍റ്​ ഫിലിപ് ജോസഫ് അറിയിച്ചു. നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക്​ ഇടിച്ചുകയറി അയർക്കുന്നം: നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക്​ ഇടിച്ചുകയറി. മണർകാട് കിടങ്ങൂർ റോഡിൽ പൂവേലി കയറ്റത്തിൽ തേക്കാനംകുന്നേൽ ലിസിയുടെ വീട്ടിലേക്കാണ് കാർ നിയന്ത്രണംവിട്ട് കയറിയത്. തിങ്കളാഴ്ച ഉച്ചക്ക് അയർക്കുന്നത്തുനിന്ന് കിടങ്ങൂരിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സംഭവസമയം വീട്ടിൽ ലിസിയുടെ ഭർത്താവ് ജോസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ ജോസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. KTL car കാർ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക്​ ഇടിച്ചുകയറിയപ്പോൾ KTL Federal തലയോലപ്പറമ്പിലെ പ്രഥമ ബഷീർ സ്മാരകമായ ഫെഡറൽ നിലയത്തി‍ൻെറ പുനഃസമർപ്പണം പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. ഷാജിമോൾ ഉദ്​ഘാടനം ചെയ്യുന്നു. മോഹൻ ഡി. ബാബു, ബിനോയ് അഗസ്റ്റിൻ, ഡോ. അംബിക എ. നായർ, പി.ജി. ഷാജിമോൻ, ആർ. കലാദേവി, ദീപ്തി, സെയ്തുമുഹമ്മദ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.