എല്‍.ഡി.എഫ് റോഡ് ഉപരോധിച്ചു

നെടുംകുന്നം: കറുകച്ചാല്‍-മണിമല റോഡും നെടുംകുന്നം-കാവനാല്‍കടവ് റോഡും ചേരുന്ന നെടുംകുന്നം പള്ളിപ്പടിക്കലെ റോഡി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനകീയ സമിതി റോഡ് ഉപരോധിച്ചു. നെടുംകുന്നം പള്ളി, നെടുംകുന്നം സെന്‍റ്​ ജോണ്‍സ് സ്‌കൂള്‍, ബി.എഡ് കോളജ്​ അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കുഴികള്‍ നിറഞ്ഞിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ തെന്നിമറിഞ്ഞ് അപകടവും പതിവാണ്. പള്ളിപ്പടിയില്‍ നടത്തിയ ഒപ്പുശേഖരണം നെടുംകുന്നം സെന്‍റ്​ ജോണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ്​കുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. ജോണ്‍സി കാട്ടൂര്‍, എല്‍.ഡി.എഫ് നേതാക്കളായ എ.കെ. ബാബു, റെജി പോത്തന്‍, മിനി ജോയി, വര്‍ഗീസ് ചാക്കോ, കെ.സി. ജോണ്‍, പി.സി. ദാസ്, പഞ്ചായത്ത്​ അംഗങ്ങളായ ജോ ജോസഫ്, കെ.എന്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.