കോട്ടയം: കാര്‍ഷിക മേഖലക്ക് കൈത്താങ്ങ് നൽകിയ കെ.എം. മാണിയുടെ ഓര്‍മദിനത്തില്‍ കൃഷിയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള കോണ്‍ഗ്രസ് എം ഏര്‍പ്പെടുന്നത് മാതൃകാപരമാണെന്ന് മന്ത്രി പി. പ്രസാദ്. കെ.എം. മാണി കാര്‍ഷികസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍നിന്ന് തൈ ഏറ്റുവാങ്ങി നട്ടുകൊണ്ട് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. വരുമാനമോ ലാഭമോ അല്ല, കൃഷി നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസ് വളപ്പിലെ 40 സെന്‍റിലാണ് കൃഷി ചെയ്യുന്നത്. കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. റോണി മാത്യു അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, അഡ്വ.ജോബ് മൈക്കില്‍ എം.എൽ.എ, കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യു, ജോസ് ടോം, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, വിജി എം.തോമസ്, ജോജി കുറത്തിയാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ktl maani കെ.എം. മാണി കാര്‍ഷികസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍നിന്ന് തൈ ഏറ്റുവാങ്ങി നട്ടുകൊണ്ട് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.