ഓശാന ഞായര്‍ ആചരിച്ചു

വൈക്കം: വിശ്വാസത്തിന്‍റെ ദീപ്തസ്മരണകളോടെ വൈക്കത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ . വൈക്കം സെന്‍റ്​ ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഇരുപതോളം ഇടവക ദേവാലയങ്ങളില്‍ ഓശാനയുടെ ചടങ്ങുകള്‍ ആചാരാനുഷ്ഠാനങ്ങളോടെ ഭക്തിനിര്‍ഭര ചടങ്ങുകളോടെ ആചരിച്ചു. വൈക്കം സെന്‍റ്​ ജോസഫ് ഫൊറോന പള്ളിയില്‍ പള്ളിനടയിലുള്ള കുരിശുപള്ളിയില്‍ വികാരി ജോസഫ് തെക്കിനേന്‍ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. വൈദികന്‍റെ കൈ ചുംബിച്ച് വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റുവാങ്ങി. ktl kuruthola ചിത്രവിവരണം വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഓശാന ഞായറാഴ്ച വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറയില്‍നിന്ന്​ വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.