എലിക്കുളം: കരിമ്പുകയം കുടിവെള്ള പദ്ധതി യാഥാർഥ്യമാവുമ്പോൾ എലിക്കുളം പഞ്ചായത്തിലെ 7600ലേറെ വീടുകളിലും കുറഞ്ഞനിരക്കിൽ ജലം ലഭ്യമാവും. പഞ്ചായത്തിലെ വഞ്ചിമലയിൽ സ്ഥാപിച്ച ടാങ്കിലേക്കാണ് കരിമ്പുകയം പദ്ധതിക്കുള്ള ജലമെത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കിഫ്ബി വഴി 27 കോടി മുതൽമുടക്കി പഞ്ചായത്തിൽ എല്ലാ പ്രദേശങ്ങളിലുമുള്ള 65 പൊതുടാപ്പിൽ കുടിവെള്ളമെത്തും. പദ്ധതിക്കുള്ള പൈപ്പുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചുതുടങ്ങി. പഞ്ചായത്തിലെ ആറ് വാർഡിന്‍റെ സംഗമസ്ഥാനമായ കുരുവിക്കൂട് കവലയിൽ പൈപ്പുകളെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, അംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശമോൾ എന്നിവർ സന്ദർശിച്ചു. -- KTL VZR 3 Karimpukayam Water ചിത്രവിവരണം ജലവിതരണ പൈപ്പുകളുടെ ആദ്യലോഡ് എലിക്കുളത്ത് എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.