ബാറിൽ തീപിടിത്തം; ആളപായമില്ല

വൈക്കം: വൈക്കത്തെ വൈറ്റ് ഗേറ്റ് ബാറിൽ തീപിടിത്തം. പിറകുഭാഗത്തായി കാർഡ് ബോർഡുകൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതുകണ്ട് ജീവനക്കാരും ബാറിലെത്തിയവരും പുറത്തേക്കോടി മാറി. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചക്ക്​ 12.30ഓടെയായിരുന്നു അപകടം. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽമൂലം മദ്യക്കുപ്പികൾ ഇരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വൻ നാശനഷ്ടം ഒഴിവാക്കി. എ.സിയും ജനറേറ്ററുമുള്ളതും ഈ ഭാഗത്താണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത​ കാരണമെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, ബാറിൽ എത്തിയവർ ബാത്ത്​റൂമിൽനിന്ന്​ ഈ ഭാഗത്തേക്ക് അബദ്ധത്തിൽ സിഗരറ്റ് കുറ്റി എറിഞ്ഞതാവാം കാരണമെന്നും പറയപ്പെടുന്നു. വൈക്കം അഗ്നിരക്ഷാസേന ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫിസർ പി.എം. പവിത്രൻ, ലീഡിങ്​ ഫയർമാന്മാരായ സജേഷ്, ജി. ഗോകുൽ, പ്രജീഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ---- പടം: KTL Fire വൈക്കം വൈറ്റ് ഗേറ്റ് ബാറിലെ കെട്ടിടത്തിൽ തീപിടിത്തത്തിനിടയാക്കിയ കാർഡ് ബോർഡുകൾ ജീവനക്കാർ നീക്കുന്നു - പൈക അപകടം: അടിയന്തര നടപടിക്ക്​ നിർദേശം പാലാ: നിരന്തരം അപകടങ്ങൾ നടക്കുന്ന പാലാ-പൊൻകുന്നം റോഡിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിക്ക്​ നിർദേശം നൽകിയതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. പൈകയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ. റോഡ് നവീകരിച്ചശേഷം അഞ്ചുവർഷത്തിനുള്ളിൽ 201 അപകടങ്ങളിലായി 51 പേർ മരണപ്പെട്ടെന്നത് ഗൗരവകരമാണ്. പരിക്കേറ്റവരുടെ എണ്ണം 151 ആണ്​. റോഡിൽ ദിശാബോർഡുകളും ഗതാഗതനിയന്ത്രണ-മുന്നറിയിപ്പ് ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ റമ്പിൾ സ്​ട്രിപ്പുകളും കാമറകളും ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കണം. മറ്റു സ്ഥലങ്ങളിൽനിന്ന്​ ഇതുവഴി കടന്നുപോകുന്നവർക്കാണ് കൂടുതലും അപകടം സംഭവിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. ഫോട്ടോ: KTL Paika acdnt പൈകയിൽ അപകടമുണ്ടായ സ്ഥലം മാണി സി. കാപ്പൻ എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.