റോഡ് നിർമാണം വൈകുന്നതിൽ മുഖം മൂടിക്കെട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: നിർമാണോദ്ഘാടനം കഴിഞ്ഞ്​ രണ്ടുമാസം പിന്നിട്ട ഈരാറ്റുപേട്ട-വാഗമൺ റോഡ്​ പണി ഇഴഞ്ഞുനീങ്ങുന്നതിൽ വെൽഫെയർ പാർട്ടി മുഖം മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഒരുമാസം മുമ്പ് റോഡ്‌ പൊളിച്ച്​ മെറ്റൽ നിരത്തിയതിന് ശേഷം കരാറുകാരൻ പണി നിർത്തിവെച്ചു. അസഹനീയ പൊടി കാരണം കടകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികൾകൂടി പങ്കെടുത്ത്​ നടക്കൽ ഹുദാ ജങ്​ഷനിൽ പ്രതിഷേധം നടത്തിയത്. വെൽഫെയർ പാർട്ടി ജില്ല വൈസ്​ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ധർണ ഉദ്ഘാടനം ചെയ്തു. യൂസുഫ് ഹിബ, അർഷദ് പി. അഷ്റഫ്, വി.എ. ഹസീബ്, നാസർ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു. -------------- പടം വാഗമൺ റോഡ്​ നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ടയിൽ നടത്തിയ മുഖം മൂടിക്കെട്ടി പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.