കോട്ടയം: മണിപ്പാലിലെ മാല്‍പെ സെന്‍റ് മേരീസ് ദ്വീപിലുണ്ടായ അപകടത്തില്‍ മരിച്ച കോളജ് വിദ്യാര്‍ഥികളുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഏറ്റുമാനൂര്‍ മംഗളം എന്‍ജീനിയറിങ് കോളജിലെ അവസാനവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം നെല്ലിക്കല്‍ ചേപ്പാട്ടുപറമ്പില്‍ അനിലിന്‍റെ മകന്‍ അമല്‍ സി. അനില്‍ (21), പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ എ.സി. റെജിയുടെ മകന്‍ അലന്‍ റെജി (21), എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ജോണ്‍സന്‍റെ മകന്‍ ആന്‍റണി ഷിനോയി (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മണിപ്പാലില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കളും കോളജ് അധികൃതരും ചേര്‍ന്ന് മൂവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അര്‍ധരാത്രിയോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. ആന്‍റണി ഷിനോയിയുടെ സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഉദയംപേരൂര്‍ സുന്നഹദോസ് പള്ളി സെമിത്തേരിയില്‍ നടക്കും. അമലിന്‍റെ സംസ്കാരം രാവിലെ 11ന് കുഴിമറ്റം നെല്ലിക്കലിലെ വീട്ടുവളപ്പിലും അലന്‍റെ സംസ്കാരം ഉച്ചക്ക് രണ്ടിന് പാമ്പാടി വെള്ളൂര്‍ സെന്‍റ് സൈമണ്‍സ് പള്ളി സെമിത്തേരിയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.