മത്സരിച്ചാൽ ജയിക്കുമെന്ന്​ പറഞ്ഞത്​ പി.ജെ. ജോസഫ് -ആന്‍റണി രാജു

തൊടുപുഴ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നോട്​ തിരുവനന്തപുരത്ത്​ മത്സരിക്കണമെന്നും അവിടെ ജയിക്കുമെന്നും പറഞ്ഞത്​ പി.ജെ. ജോസഫാണെന്ന്​ ഗതാഗതമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ്​ നേതാവുമായ ആന്‍റണി രാജു. തൊടുപുഴയിൽ കെ.എസ്​.ആർ.ടി.സി ടെർമിനൽ ഉദ്​ഘാടനത്തിനെത്തിയ മന്ത്രി, പുറ​പ്പുഴയിലെ വീട്ടിൽ കേരള കോൺഗ്രസ്​ ചെയർമാനും മുൻ ​മന്ത്രിയുമായ പി.ജെ. ജോസഫിനെ സന്ദർശിച്ച​ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തിനപ്പുറത്തുള്ള ആത്മബന്ധമാണ് ജോസഫുമായുള്ളത്​. രണ്ട്​ മുന്നണിയിലാണെങ്കിലും തങ്ങൾക്കിടയിൽ നല്ല ബന്ധമാണ്​. തൊടുപുഴയിൽ വന്നാൽ ജോസഫിനെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാറുണ്ട്​. നിങ്ങൾ ഒരുമിക്കുമോ എന്ന ചോദ്യത്തിന്​ തങ്ങളിപ്പോൾ ഒരുമിച്ചാണല്ലോ നിൽക്കുന്നത്​ എന്നായിരുന്നു മ​ന്ത്രിയുടെ മറുപടി. മന്ത്രിയുടേത്​ സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ജോസഫും പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.