അംബേദ്കര്‍ സ്മൃതി അവാര്‍ഡ് ദലിത് ബന്ധു എൻ.കെ. ജോസിന്​

കോട്ടയം: എസ്​.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ഡോ. അംബേദ്കര്‍ സ്മൃതി അവാര്‍ഡ് ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ദലിത് ബന്ധു എന്‍.കെ. ജോസിന്. ചരിത്രരചനയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ്​ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അംബേദ്കര്‍ ജയന്തി ദിനമായ 14 ന് വൈകീട്ട് 4.30ന് വൈക്കം അംബികാ മാര്‍ക്കറ്റിലെ ജോസിന്‍റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ എസ്​.ഡി.പി.ഐ കോട്ടയം ജില്ല പ്രസിഡന്‍റ്​ സി.ഐ. മുഹമ്മദ് സിയാദ്, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍ എന്നിവരും പ​​​​​ങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.