ഇന്ധന വിലവര്‍ധന: സി.പി.ഐ സമരത്തില്‍ പ്രതിഷേധമിരമ്പി

വൈക്കം: ഇന്ധന വിലവര്‍ധനക്കെതിരെ സി.പി.ഐ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സമരങ്ങളില്‍ പ്രതിഷേധമിരമ്പി. ടി.വി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ടി.വി പുരം കവലയില്‍ നടത്തിയ സായാഹ്‌ന ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.എസ്. രാമചന്ദ്രന്‍, കെ.വി. പ്രസന്നന്‍, പി.ആര്‍. നടരാജപ്പണിക്കര്‍, പി.വി. മനോഹരന്‍, ടി.എ. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ ഉദയനാപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് നടത്തിയ സായാഹ്‌ന ധര്‍ണ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. കെ.വേണുഗോപാല്‍, പി.ഡി. സാബു, പി.വി. കുട്ടന്‍, കെ.പി. ബീന, ഗീത ഷാജി, ദിലീപ് എന്നിവര്‍ സംസാരിച്ചു. കല്ലറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബണ്ട് റോഡ് ജങ്ഷനില്‍ നടത്തിയ ധര്‍ണ വൈക്കം മണ്ഡലം അസി. സെക്രട്ടറി കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ഇ. മണിയന്‍ അധ്യക്ഷത വഹിച്ചു. എന്‍.അനില്‍ ബിശ്വാസ്, അഡ്വ. കെ. പ്രസന്നന്‍, ഡി. രഞ്ജിത് കുമാര്‍, കെ.വി. ജീവരാജന്‍ എന്നിവര്‍ സംസാരിച്ചു. --------- പടം: KTL Asha ഇന്ധന വിലവര്‍ധനക്കെതിരെ സി.പി.ഐ വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.