കോൺഗ്രസ് ബ്ലോക്ക്തല നേതൃയോഗം

ചങ്ങനാശ്ശേരി: കോൺഗ്രസ് ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ പാർട്ടിയെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എന്നും മുന്നിട്ടുനിന്ന ചരിത്രമാണ് കോൺഗ്രസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അംഗത്വവിതരണത്തിന്‍റെ പുരോഗതി വിലയിരുത്താൻ ചങ്ങനാശ്ശേരിയിൽ എത്തിയതാണ് അദ്ദേഹം. നിയോജക മണ്ഡലത്തിൽ കാൽലക്ഷം അംഗങ്ങളെ കോൺഗ്രസ് പാർട്ടിയിൽ ചേർക്കാൻ യോഗം തീരുമാനിച്ചു. പത്തിന് രാവിലെ മുതൽ എല്ലാ നേതാക്കളും പ്രവർത്തകരും സ്വന്തം ബൂത്തിൽ ഗൃഹസന്ദർശനം നടത്തി അംഗങ്ങളെ ചേർക്കാൻ ബ്ലോക്ക്തല നേതൃയോഗത്തിൽ തീരുമാനമായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്, അഡ്വ. പി.എസ്. രഘുറാം, ആന്‍റണി കുന്നുംപുറം എന്നിവർ സംസാരിച്ചു. -------- KTL CHR 4 congress ചങ്ങനാശ്ശേരിയിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു ------------- വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സബ്​ സ്​​റ്റേഷന്​ കീഴിലെ അമ്പലക്കാട്​, കൂരാലി, മണിമല, കുറുവാമുഴി, വിഴിക്കത്തോട്​ ഫീഡറുകളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.