കോട്ടയം: ആരോഗ്യപൂർണമായ ജീവിതത്തിന് പരിസരമലിനീകരണം തടയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലതല ആരോഗ്യദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 'കാലാവസ്ഥ വ്യതിയാനവും ആരോഗ്യപ്രശ്‌നങ്ങളും' വിഷയത്തെ ആസ്പദമാക്കി ആരോഗ്യവകുപ്പ് തയാറാക്കിയ കൈപ്പുസ്തകത്തിന്‍റെ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ അജയ് മോഹൻ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ എന്നിവർ സംസാരിച്ചു. ------ പടം: ktl HEALTH DAY ജില്ലതല ആരോഗ്യ ദിനാചരണ പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ----- ജില്ലയിൽ രണ്ടുദിവസം മഞ്ഞ അലർട്ട് കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. - ജില്ലതല യോഗം ഇന്ന് കോട്ടയം: വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ കാമ്പയിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി പി. പ്രസാദിന്‍റെ നേതൃത്വത്തിൽ ജില്ലതല യോഗം ചേരും. കാർഷികോൽപാദന കമീഷണർ ഇഷിത റോയി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.