കേന്ദ്ര മഞ്ചാടിക്കൂടാരം തുറന്നു

വാഴൂർ: കേന്ദ്ര മഞ്ചാടിക്കൂടാരം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മധ്യമേഖല ജില്ലകളിലെ പുതിയ കൂടാരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ ഉൾപ്പെടെ നൽകുക കേന്ദ്രമഞ്ചാടി ക്കൂടാരത്തിലാണ്. ഉദ്ഘാടന ചടങ്ങിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി അധ്യക്ഷതവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മുകേഷ് കെ. മണി, വൈസ് പ്രസിഡന്‍റ്​ രഞ്ജിനി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഗീത എസ്. പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, തോമസ് വെട്ടുവേലി, പഞ്ചായത്ത്​ അംഗങ്ങളായ സുബിൻ നെടുംപുറം, ഷാനിദ അഷറഫ്, നിഷ രാജേഷ്, മഞ്ചാടി ജില്ല കോഓഡിനേറ്റർ പി.പി. പുരുഷോത്തമൻ, കെ. ഡിസ്ക് പ്രോഗ്രാം എക്സിക്യൂട്ടിവ് അശ്വതി പി. ഗോപാൽ എന്നിവർ സംസാരിച്ചു. സ്കോളർഷിപ്​ നേടിയ അമനിക പ്രസാദ്, മാധവ് അനിൽകുമാർ, എസ്. ദേവദത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മധുരം മഞ്ചാടി പതിപ്പ് പ്രകാശനവും നടന്നു. ------- KTL VZR 1 Manchadi Koodaram ചിത്രവിവരണം കേന്ദ്ര മഞ്ചാടിക്കൂടാരം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.