പൊലീസുകാര്‍ക്കുനേരേ കുരുമുളക്​ സ്​പ്രേ പ്രയോഗം: ഒരാളെ പിടികൂടി

രാമപുരം: ടൗണിലെ സ്കൂളില്‍ സാമൂഹികവിരുദ്ധ ശല്യം അന്വേഷിക്കാനെത്തിയ പൊലീസിനുനേരേ കുരുമുളക്​ സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ വെള്ളിലാപ്പിള്ളി പരവന്‍കുന്ന് ചിറയില്‍ അസിന്‍ (23) അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി സ്കൂളില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്​ എസ്.ഐ അരുണ്‍ കുമാർ, സി.പി.ഒ ബിജോ രമേശ്​ എന്നിവർ അന്വേഷിക്കാന്‍ എത്തിയത്. സ്കൂളിന്റെ വരാന്തയില്‍ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത്​ ചോദ്യം ചെയ്തപ്പോള്‍ ഇവർ പൊലീസുകാരുടെ മുഖത്തേക്ക് കുരുമുളക്​ സ്​പ്രേ പ്രയോഗിച്ച് ഓടിമറഞ്ഞു. അരുണ്‍കുമാറും ബിജോയും ഉടൻ പാലാ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. പിന്നീടുള്ള അന്വേഷണത്തിലാണ്​ രാമപുരം സി.ഐ രാജേഷ് കെ.എമ്മിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അസിനെ പിടികൂടിയത്​. രാമപുരം പൊലീസ് സ്‌റ്റേഷനിലെ ഗുണ്ടപട്ടികയിൽപെട്ട അസിൻ ഇതേ സ്കൂളിലെ സി.സി ടി.വി കാമറ തകര്‍ത്ത കേസിലെ പ്രതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.