കേന്ദ്രസർക്കാർ നയങ്ങളിൽ എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

ചങ്ങനാശ്ശേരി: ജീവൻരക്ഷ മരുന്നുകൾ ഉൾപ്പെടെ 850ൽ അധികം ഔഷധങ്ങളുടെ വില വർധിപ്പിക്കുകയും ഇന്ധന പാചകവാതക വില കുത്തനെ കൂട്ടുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ എ.ഐ.വൈ.എഫ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പന്തംകൊളുത്തി പ്രകടനത്തെ തുടർന്ന് ഹെഡ് പോസ്‌റ്റ്​ ഓഫിസിന്​ മുന്നിൽ നടന്ന സായാഹ്നധർന്ന സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സുഭാഷ് കുമാർ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ കെ.രഞ്ജിത്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ. ലക്ഷ്മണൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സുകുമാരൻ നെല്ലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ------ KTL CHR 1 Al Y F ജീവൻരക്ഷ മരുന്നുകളുടെയും ഇന്ധന പാചകവാതക വിലകൾ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.