ചങ്ങനാശ്ശേരി: കാറ്റിലും മഴയിലും ചങ്ങനാശ്ശേരിയില്‍ വ്യാപക നാശം. മരം വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായി വൈദ്യുതിതൂണുകൾ തകർന്നതോടെ പലയിടങ്ങളും ഇരുട്ടിലായി. ചൊവ്വാഴ്ച വൈകീട്ട് നാലോടെ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി. മാടപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുന്നാംചിറ ജോയി, അറയ്ക്കല്‍ അച്ചന്‍കുഞ്ഞ്, വലിയപുന്നാംചിറ സതീഷ് എന്നിവരുടെ വീടിന്‍റെ മേൽക്കൂരക്കാണ് കാറ്റ് നാശംവിതച്ചത്. ശബ്ദംകേട്ട് കുട്ടികളടക്കം ഇറങ്ങിയോടി. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാര്‍ഡില്‍ നാല് വീടുകള്‍ തകര്‍ന്നു. വട്ടന്‍ചിറ രമ കേശവന്‍, ചക്കാലച്ചിറ സെലീന സലീം, ചിറയില്‍ ഇന്ദിര ബാബു, അയൂബ് ഖാന്‍, വൈഷ്ണാലയം രേണുക രമേശ് എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് തകര്‍ന്നത്. വിവേകാനന്ദ എല്‍.പി സ്‌കൂളിന്‍റെ മുന്‍വശത്ത് കൂറ്റന്‍ മരം വീണ് മൂന്ന് പോസ്റ്റുകള്‍ ഒടിഞ്ഞു. ഇതോടെ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. വാഴപ്പള്ളി പഞ്ചായത്ത് 21ാം വാര്‍ഡില്‍ കോലാപറമ്പില്‍ സുജാത കുഞ്ഞുമോന്‍റെ വീടിന്‍റെ മേല്‍ക്കൂര കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. ബൈപാസ് റോഡില്‍ എസ്.എച്ച് ജങ്ഷനും റെയില്‍വേ ജങ്ഷനുമിടയിലും പെരുന്നയിലും റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന, ടീം വെല്‍ഫെയര്‍, കെ.എസ്.ഇ.ബി എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. അഞ്ച് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. ലൈന്‍ കമ്പികളും പൊട്ടി. പിന്നീട് നാലുമണിക്കൂർ നേരത്തെ പരിശ്രമത്തെതുടര്‍ന്നാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. എ.സി റോഡില്‍ മരങ്ങള്‍ വീണ് പോസ്റ്റ് തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.