രവീന്ദ്രൻ പട്ടയം: സർക്കാർ വിശദീകരണം ലഭിച്ചില്ല; ഹരജികൾ മാറ്റി

കൊ​​ച്ചി: സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​ര​​ണം ല​​ഭി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന്​ ര​​വീ​​ന്ദ്ര​​ൻ പ​​ട്ട​​യം റ​​ദ്ദാ​​ക്കി​​യ ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്യു​​ന്ന ഹ​​ര​​ജി​​ക​​ൾ ഹൈ​​കോ​​ട​​തി വ്യാ​​ഴാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി. ഭൂ​​മി പ​​തി​​വ് ച​​ട്ട​​ങ്ങ​​ൾ ലം​​ഘി​​ച്ച് 1999ൽ ​​ദേ​​വി​​കു​​ളം താ​​ലൂ​​ക്കി​​ൽ അ​​നു​​വ​​ദി​​ച്ച ര​​വീ​​ന്ദ്ര​​ൻ പ​​ട്ട​​യ​​ങ്ങ​​ൾ റ​​ദ്ദാ​​ക്കാ​​ൻ ഇ​​ടു​​ക്കി ജി​​ല്ല ക​​ല​​ക്ട​​റെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി ജ​​നു​​വ​​രി 18ന് ​​സ​​ർ​​ക്കാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ്​ ചോ​​ദ്യം ചെ​​യ്ത്​ ഇ​​ടു​​ക്കി ക​​ഞ്ഞി​​ക്കു​​ഴി സ്വ​​ദേ​​ശി ശി​​വ​​ൻ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​ക​​ളാ​​ണ്​ ജ​​സ്റ്റി​​സ്​ ദേ​​വ​​ൻ രാ​​മ​​ച​​ന്ദ്ര​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. ഹ​​ര​​ജി​​ക​​ളി​​ൽ കോ​​ട​​തി നേ​​ര​​ത്തേ സ​​ർ​​ക്കാ​​റി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച ഹ​​ര​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​ര​​ണം കോ​​ട​​തി​​ക്ക്​ മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നി​​ല്ല. തു​​ട​​ർ​​ന്നാ​​ണ് ഹ​​ര​​ജി​​ക​​ൾ മാ​​റ്റി​​യ​​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.