ട്രാന്‍സ്‌ഫോർമറില്‍നിന്ന് തീപടര്‍ന്നത് ഭീതി പരത്തി

ഈരാറ്റുപേട്ട: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച ട്രാന്‍സ്‌ഫോർമറില്‍നിന്ന് തീപടർന്നത് പ്രദേശത്ത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ട്രാന്‍സ്‌ഫോർമറില്‍ തീ പടര്‍ന്നത്. ലൈനില്‍നിന്ന് തീപ്പൊരി വീണ് തീ ഉണ്ടായതാണെന്നാണ് സൂചന. ട്രാന്‍സ്‌ഫോർമറിന്റെ ചുറ്റുപാടും ഉണ്ടായിരുന്ന ഉണങ്ങിയ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. ഉടന്‍ ഈരാറ്റുപേട്ട അഗ്​നിരക്ഷാ സേനയെത്തി തീ യണച്ചതിനാൽ വൻ അപകടം ഒഴിവായി. പടം കെ.എസ്.ആര്‍.ടി.സി ബസ്​സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോർമർ തീപിടിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.