അവിശ്വാസത്തിനുപിന്നിൽ പാറമടലോബിയുടെ സ്വാധീനം -എൽ.ഡി.എഫ്

ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന്​ പിന്നിൽ പാറമടലോബിയും യു.ഡി.എഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണന്ന് എൽ.ഡി.എഫ് ഭരണങ്ങാനം മണ്ഡലംകമ്മിറ്റി. പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്ത് നടന്ന അനധികൃത പാറഖനനത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പഞ്ചായത്ത് ഭരണത്തിൽ കൈകടത്താനുള്ള പാറമട ലോബിയുടെ നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കും. തങ്ങളെ വിജയിപ്പിച്ച മുന്നണിയെയും വോട്ടർമാരെയും വഞ്ചിച്ച് മറുപക്ഷം ചേർന്ന മെംബർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും എൽ.ഡി.എഫ് നേതാക്കളായ സി.എം. സിറിയക്, ആനന്ദ് ചെറുവള്ളിൽ, ടോമി മാത്യു, ടി.ആർ. ശിവദാസ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.