ഭരണങ്ങാനം പഞ്ചായത്ത്​​ അവിശ്വാസപ്രമേയം; കേരള കോണ്‍ഗ്രസ് എമ്മിന്​ വൈസ് പ്രസിഡന്‍റ്​​ സ്ഥാനം നഷ്ടപ്പെട്ടു

ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ കേരള കോണ്‍ഗ്രസ് എം അംഗമായ വൈസ് പ്രസിഡന്‍റ്​ പുറത്തായി. ജോസുകുട്ടി അമ്പലമറ്റത്തിനെയാണ് യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തു. മുമ്പ് നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ സ്ഥാനം വഹിച്ചിരുന്നത്. കോണ്‍ഗ്രസിലെ ലിസി സണ്ണിയാണ് പഞ്ചായത്ത് ​പ്രസിഡന്‍റ്​. എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിക്കാണ് അന്ന് വൈസ് പ്രസിഡന്‍റ്​​ സ്ഥാനം ലഭിച്ചത്. 13 അംഗങ്ങളില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒന്നും, എന്‍.സി.കെ രണ്ടും, കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടും സി.പി.ഐ-ഒന്ന്, സി.പി.എം-ഒന്ന്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി എന്‍.സി.കെ മെംബര്‍മാര്‍ രണ്ടുപേരും വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. ബി.ജെ.പി അംഗം വിട്ടുനിന്നു. ളാലം ബി.ഡി.ഒ ഷരീഫ് വരണാധികാരിയായിരുന്നു. അടുത്ത വൈസ് പ്രസിഡന്‍റ്​ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ റെജി വടക്കേമേച്ചേരിയുടെയും എന്‍.സി.കെയിലെ വിനോദ് വേരനാനിയുടെയും പേര് സജീവ പരിഗണനയിലാണെന്ന് ഇരുകക്ഷികളുടെയും നേതാക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.