പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത് ജലവിതരണ വകുപ്പിന്‍റെ അനാസ്ഥ -യൂത്ത് കോൺഗ്രസ്

ചങ്ങനാശ്ശേരി: ടൗണി‍ൻെറ വിവിധ ഭാഗങ്ങളിൽ ജലവിതരണ വകുപ്പി‍ൻെറ പൈപ്പുകൾ പൊട്ടി ഭീമമായ അളവിൽ കുടിവെള്ളം പാഴായിട്ടും അറ്റകുറ്റപ്പണി നടത്താത്തത്​ വകുപ്പി‍ൻെറ അനാസ്ഥയെന്ന് യൂത്ത് കോൺഗ്രസ്. നഗരവാസികൾ കുടിവെള്ളം ലഭിക്കാതെ പരക്കംപായുമ്പോൾ ഇത്തരം അനാസ്ഥയെ കണ്ടില്ലെന്നുനടിക്കാൻ കഴിയില്ല. മുനിസിപ്പാലിറ്റിക്കും പെരുന്ന ബസ്​ സ്റ്റാൻഡിനും ഇടയിൽ 100 മീറ്റർ ചുറ്റളവിൽ രണ്ടിടത്ത് പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. നിരവധിതവണ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്‍റ്​ എം.എ. സജാദ് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്യാം സാംസൺ, സുരേഷ്കുമാർ വാഴപ്പള്ളി, വിനിഷ് മഞ്ചാടിക്കര, ജേക്കബ് കരിയാടിപറമ്പിൽ, അജിൻ ദേവസ്യ, അരുൺ വിജയൻ, സേതു നിഖിൽ, അനീഷ് വാഴപ്പള്ളി, നിഖിൽ നന്ദകുമാർ, അനന്തു മോഹനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.