കമ്യൂണിറ്റി ഹാളി‍െൻറ കോൺക്രീറ്റ് കമ്പികൾ മുറിച്ചുകടത്തി

കമ്യൂണിറ്റി ഹാളി‍ൻെറ കോൺക്രീറ്റ് കമ്പികൾ മുറിച്ചുകടത്തി ഏന്തയാർ ഈസ്റ്റ്: പട്ടാപ്പകൽ കമ്യൂണിറ്റി ഹാളി‍ൻെറ കോൺക്രീറ്റ് കമ്പികൾ മുറിച്ചുകടത്തിയതായി പരാതി. കൊക്കയാർ പഞ്ചായത്ത് ഏന്തയാർ ഈസ്റ്റ് വാർഡിൽ നിർമിക്കുന്ന കമ്യൂണിറ്റി ഹാൾ കെട്ടിടത്തി‍ൻെറ കമ്പികളാണ് വൈദ്യുതി മെഷീൻ ഉപയോഗിച്ച്​ മുറിച്ചുകടത്തിയത്​. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ഇ. ഹബീബാണ് ഇതുസംബന്ധിച്ച്​ പെരുവന്താനം പൊലീസിൽ പരാതി നൽകിയത്. നിർമാണം മുടങ്ങിയ കെട്ടിടത്തി‍ൻെറ ഇരുമ്പുകമ്പികൾ കെട്ടിടത്തിൽ സ്ഥാപിച്ചതും അവിടെ സൂക്ഷിച്ചിരുന്നതുമായ കമ്പികളാണ് മോഷണം പോയത്. ഇതുസംബന്ധിച്ച്​ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. തുടർന്നാണ് പരാതിയുമായി രംഗത്തുവന്നതെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.