നൂറുദിന കര്‍മപദ്ധതി: കടുത്തുരുത്തിയിൽ രണ്ട് റോഡുകളുടെ നിര്‍മാണത്തിന് തുടക്കം

കോട്ടയം: സര്‍ക്കാറി‍ൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകളുടെ നിർമാണത്തിന് തുടക്കംകുറിച്ചു. കടുത്തുരുത്തി-പിറവം റോഡ്, കുര്യനാട്-ഉഴവൂര്‍-വെളിയന്നൂര്‍ എന്നീ റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈൻ മുഖേന നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. ശബരിമല തീർഥാടന പദ്ധതിയിലുള്‍പ്പെടുത്തി 5.49 കോടി ചെലവിലാണ് കടുത്തുരുത്തി മുതല്‍ പെരുവ വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങളും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തും. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി പിറവം മുതല്‍ പെരുവ വരെയുള്ള ഭാഗത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അറുനൂറ്റിമംഗലത്ത് നടന്ന ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനില്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.എസ്. ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നയന ബിജു, മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവന്‍ നായര്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ്​ സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കുര്യനാട്- ഉഴവൂര്‍- വെളിയന്നൂര്‍ റോഡ് നിർമാണ ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് ഉഴവൂര്‍ ടൗണ്‍ ഓപണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ജോണിസ് പി.സ്റ്റീഫന്‍, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ ബെല്‍ജി ഇമ്മാനുവല്‍, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സണ്ണി പുതിയിടം എന്നിവര്‍ പങ്കെടുത്തു. KTL Road നിർമാണോദ്ഘാടനം നടത്തിയ കടുത്തുരുത്തി-പിറവം റോഡി‍ൻെറ ശിലാഫലകം അനാശ്ചാദനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.