കോട്ടയം: ഭരണഘടനപരമല്ലാത്ത തീട്ടൂരങ്ങൾ അംഗീകരിക്കാൻ പൗരന്മാർക്ക് ബാധ്യതയില്ലെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി. ഹിജാബ് വിഷയത്തിലെ വിധിയെ ഈ അർഥത്തിൽ കണ്ട് നിയമപോരാട്ടങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. മർഹൂം അല്ലാമ സാലിം അൽ ഖാസിമി ഫൗണ്ടേഷൻ (മസാഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'വർഗീയതയും ഇസ്‌ലാമോഫോബിയയും നാടിനാപത്ത്, മാനവികതയാണ് ഇന്ത്യൻ പാരമ്പര്യം' കാമ്പയിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് സുൽഫിക്കർ മൗലവി തൊടുപുഴ അധ്യക്ഷത വഹിച്ചു. നൗഫൽ മൗലവി അൽ ഖാസിമി ആമുഖ പ്രഭാഷണവും വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി വിഷയാവതരണവും നടത്തി. അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അർഷദ് മൗലവി അൽ ഖാസിമി മൂവാറ്റുപുഴ, വിവിധ രാഷ്ട്രീയ-മത സംഘടന നേതാക്കന്മാരായ അസീസ് ബഡായി, എം.ബി. അമീൻഷാ, യു. നവാസ്, ഷിഫാർ മൗലവി കൗസരി, കെ.എം. താഹ മൗലവി, സാദിഖ് മൗലവി അൽഖാസിമി, വി.എ. മുഹമ്മദ് ബഷീർ, എ. ലത്തീഫ്, അജാസ് താച്ചാട്ട് എന്നിവർ സംസാരിച്ചു. പടം- DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.