പൊൻകുന്നം: എസ്.എൻ.ഡി.പി യോഗത്തിൽ ഗുരുധർമം പുനഃസ്ഥാപിക്കാൻ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുമെന്ന് വിമോചന സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ. സമിതിയുടെ ജില്ല പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ യോഗാംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ച ഹൈകോടതി വിധി അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ ശ്രമത്തിന് തടയിടണമെന്നും അദ്ദേഹം പറഞ്ഞു. വിമോചന സമിതി പ്രസിഡന്‍റ് അഡ്വ.ആർ.അജന്തകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ്‌കുമാർ സമരപ്രഖ്യാപനം നടത്തി. പി.പി. രാജൻ, ശ്രീപാദം ശ്രീകുമാർ, അജയൻ കെ. തങ്കപ്പൻ, പ്രദീപ് കോട്ടയം, അഡ്വ.പി.ബി. മജേഷ്, പി.എസ്. ശാർങ്ഗധരൻ, കുഞ്ഞുമോൾ നന്ദൻ, സാബു കമ്മോടത്ത് എന്നിവർ സംസാരിച്ചു. KTG VZR 1 Gokulam Gopalan ചിത്രവിവരണം എസ്.എൻ.ഡി.പി യോഗം വിമോചന സംയുക്ത സമിതിയുടെ ജില്ല പ്രവർത്തകയോഗം പൊൻകുന്നത്ത് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.