ചങ്ങനാശ്ശേരി എസ്.ബി കോളജിൽ കെ.എസ്.യുവിന് ഭൂരിപക്ഷം കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് വൻവിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 39 കോളജുകളിൽ 38 ഇടത്തും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ കെ.എസ്.യുവിനാണ് ഭൂരിപക്ഷം. നാട്ടകം ഗവ. കോളജ്, കോട്ടയം ബസേലിയസ്, സി.എം.എസ്, കുമരകം എസ്.എൻ കോളജ്, മണർകാട് സെന്‍റ് മേരീസ്, എം.ഇ.എസ് പുതുപ്പള്ളി, ഐ.എച്ച്.ആർ.ഡി പുതുപ്പള്ളി, കെ.ജി കോളജ് പാമ്പാടി, എസ്.എൻ കോളജ് ചാന്നാനിക്കാട്, ചങ്ങനാശ്ശേരി എൻ.എസ്.എസ്, അമാൻ കോളജ്, മീഡിയ വില്ലേജ്, പി.ആർ.ഡി.എസ്, വാഴൂർ എസ്.വി.ആർ എൻ.എസ്.എസ്, പി.ജി.എം കോളജ് കങ്ങഴ, എം.ഇ.എസ് എരുമേലി, കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി, ഷെയർ മൗണ്ട്, ശ്രീശബരീശ, സെന്‍റ് തോമസ് പാലാ, സെന്‍റ് സ്റ്റീഫൻസ് ഉഴവൂർ, പുതുവേലി മാർ കുര്യാക്കോസ്, മാർ അഗസ്ത്യനോസ് രാമപുരം, ഏറ്റുമാനൂരപ്പൻ കോളജ്, കെ.ഇ കോളജ്, സ്റ്റാസ് പുല്ലരിക്കുന്ന്, ഐ.സി.എച്ച് പുല്ലരിക്കുന്ന്, സി.എസ്.ഐ ലോ കോളജ് കാണക്കാരി, ഐ.എച്ച്.ആർ.ഡി ഞീഴൂർ, വിശ്വഭാരതി കോളജ്, ദേവമാതാ കോളജ്, കീഴൂർ ഡി.ബി കോളജ്, തലയോലപ്പറമ്പ് ഡി.ബി, സെന്‍റ് സേവ്യേഴ്‌സ് വൈക്കം, മഹാദേവ കോളജ് വൈക്കം, ഹൻെറി ബേക്കർ കോളജ് മേലുകാവ്, അരുവിത്തുറ സെന്‍റ് ജോർജ്, എം.ഇ.എസ് ഈരാറ്റുപേട്ട എന്നീ കോളജുകളിൽ ഭൂരിപക്ഷം നേടിയതായി എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു. മേലുകാവ് ഹൻെറി ബേക്കർ കോളജിൽ 35ൽ 33 സീറ്റിലാണ് എസ്.എഫ്.ഐ വിജയിച്ചത്. പൂർണിമ ദിലീപാണ് ചെയർപേഴ്സൻ. മറ്റ് ഭാരവാഹികൾ: അശ്വതി പുഷ്‌പ്പൻ (വൈസ് ചെയർപേഴ്സൻ), ആദം അജ്വർ (ജനറൽ സെക്രട്ടറി), സംഗീത കെ.സുനിൽ(ആർട്സ് ക്ലബ് സെക്രട്ടറി), ടി.പി. അമൽഷാ(മാഗസിൻ എഡിറ്റർ) അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ 126ൽ 78 സീറ്റിലാണ് എസ്.എഫ്.ഐ വിജയിച്ചത്. ഭാരവാഹികൾ: അഖിൽ പ്രസാദ് (ചെയമാൻ), ജോയൽ ജോസ് (ജനറൽ സെക്രട്ടറി), സഞ്ചു തോമസ് (ആർട്സ് ക്ലബ് സെക്രട്ടറി), അലക്സ് മോൻ (മാഗസിൻ എഡിറ്റർ). വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളജ് യൂനിയൻ ഭാരവാഹികൾ: ആർ. കാശിനാഥ് (ചെയർപേഴ്സൻ), ആദിത്യ കെ.മധു (വൈസ് ചെയർപേഴ്സൻ), ശരൺ ഷാജി (ജനറൽ സെക്രട്ടറി), അർപ്പിത അരുൺ, അശ്വിൻ സതീശ് (യു.യു.സി), അമൽ സണ്ണി (ആർട്സ് ക്ലബ് സെക്രട്ടറി), മിധുൻ ചന്ദ്രൻ (മാഗസിൻ എഡിറ്റർ). കങ്ങഴ പി.ജി.എം കോളജ് യൂനിയൻ ഭാരവാഹികൾ: മിഥുൻ ബിജു തോമസ് (ചെയർപേഴ്സൻ), സാന്ദ്ര റിനോഷ് (വൈസ് ചെയർപേഴ്സൻ), എസ്. സന്ദീപ് (ജനറൽ സെക്രട്ടറി), അമൃത സന്തോഷ് (യു.യു.സി), ആലിയ നൗഷാദ് (ആർട്സ് ക്ലബ് സെക്രട്ടറി), പി.എസ്. നന്ദഗോപൻ (മാഗസിൻ എഡിറ്റർ). -പടം-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.