തൊടുപുഴ: വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം തൊടുപുഴ പൊലീസ് പിടികൂടി. ആലക്കോട് ഇഞ്ചിയാനി കോളനിയിൽ താമസിക്കുന്ന ആയിലിക്കുന്നേൽ ജിനു എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചന്ദനം പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. വിൽപനക്ക് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിനുശേഷമായിരുന്നു റെയ്ഡ്. പൊലീസ് സംഘമെത്തുന്നതിനുമുമ്പ് ജിനു രക്ഷപ്പെട്ടിരുന്നു. പിടികൂടിയ ചന്ദനം വനം വകുപ്പിന് കൈമാറി. തൊടുപുഴ റേഞ്ച് ഓഫിസ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. അടിമാലി സ്വദേശിയായ ജിനു നാളുകൾക്ക് മുമ്പാണ് ഇഞ്ചിയാനിയിൽ താമസം തുടങ്ങിയത്. സമീപത്തെ കാടുകൾ കേന്ദ്രീകരിച്ച് രാത്രിയും പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സർക്കിൾ ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.