കാരുണ്യപദ്ധതിക്ക് പുതുജീവന്‍ നൽകിയത്​ സ്വാഗതാർഹം -ജോസ് കെ. മാണി

കോട്ടയം: ബജറ്റിൽ കൂടുതൽ സയന്‍സ് പാര്‍ക്കുകളും ടെക്‌നോപാര്‍ക്കുകളും പ്രഖ്യാപിച്ചത് ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന് പുതിയ പ്രതിച്ഛായ നല്‍കുമെന്ന്​ കേരള കോണ്‍ഗ്രസ്​-എം ചെയർമാൻ ജോസ് കെ. മാണി. റബര്‍ കാര്‍ഷിക മേഖലയില്‍ 500 കോടിയുടെ സബ്‌സിഡി പ്രഖ്യാപിച്ചതും റോഡ് നിര്‍മാണത്തില്‍ ബിറ്റുമിനോടൊപ്പം റബറും ഉപയോഗിക്കാന്‍ നടപടി സ്വീകരിച്ചതും കർഷകർക്ക്​ ഗുണകരമാകും​. നെല്ലിന്‍റെ താങ്ങുവില ഉയർത്തിയതും സ്വാഗതാര്‍ഹമാണ്. കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിക്ക് പുതുജീവന്‍ നല്‍കാന്‍ 500 കോടി വകയിരുത്തിയതില്‍ ഏറെ സന്തോഷമുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തുക നീക്കിവെച്ചതും സ്വാഗതാർഹമാണെന്ന്​ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.