കോട്ടയം: എട്ടുവർഷത്തിനുശേഷം പുതിയ ജില്ല കോടതി സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു. മുട്ടമ്പലം വില്ലേജില്‍ കോട്ടയം സബ് ജയിലിന് പിന്നിലായി 1.87 ഏക്കറിലാണ് നിർമാണത്തിന് അനുമതി ലഭിച്ചത്. 2014ൽ പ്ലാൻ തയാറാക്കി സമർപ്പിച്ചിരുന്നതാണ്. എന്നാൽ, ഭരണാനുമതി കിട്ടാത്തതിനെത്തുടർന്ന് ഏറെ നാളായി പദ്ധതി മുടങ്ങി. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ബെന്നി കുര്യന്‍ ഹരജിക്കാരനായി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് സര്‍ക്കാര്‍ ഭരണാനുമതി ഹാജരാക്കിയത്. 91 കോടി രൂപ അടങ്കല്‍ തുകയുള്ളതാണ് എസ്റ്റിമേറ്റ്. പതിനൊന്നു നിലകളിലായാണ് പ്ലാന്‍ തയാറാക്കിയത്. നിലവിൽ കലക്ടറേറ്റ് കെട്ടിടത്തിലാണ് കോടതികൾ പ്രവർത്തിക്കുന്നത്. 16 കോടതികളാണ് അവിടെയുള്ളത്. പുതിയ സമുച്ചയത്തിൽ 16 കോടതികൾക്കൊപ്പം മൂന്ന് കോടതികൾക്കുകൂടി അധികസ്ഥലം ഉണ്ടാവും. രണ്ടു നിലകളിലായി പാർക്കിങ് സംവിധാനമൊരുക്കും. ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ക്ലർക്ക് ഹാൾ തുടങ്ങി എല്ലാവിധ സൗകര്യവുമുള്ളതാകും സമുച്ചയം. 60 ശതമാനം ഫണ്ട് കേന്ദ്രസർക്കാറും 40 ശതമാനം ഫണ്ട് സംസ്ഥാന സർക്കാറുമാണ് വഹിക്കുക. ഇനി പുതുക്കിയ എസ്റ്റിമേറ്റും വിശദമായ പ്ലാനും തയാറാക്കണം. ആറുമാസത്തിനകം ടെൻഡർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഡ്വ. ബെന്നി കുര്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.