ചാമംപതാൽ: വലിയദുരന്തത്തിൽനിന്ന് നാടിനെ രക്ഷിച്ച ഫൈസൽ അഞ്ചുപറയെ എസ്.ഡി.പി.ഐ വാഴൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി.കെ.എം അയ്യൂബിന്‍റെ വീടിനോട് ചേർന്ന ആട്ടിൻകൂടിന് തീപിടിച്ചിരുന്നു. തീ ആളി പടർന്ന് വീട്ടിലേക്കും വ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഈസമയം കുടിവെള്ളവിതരണ വാഹനവുമായി വന്ന ഫൈസലിന്‍റെ അവസരോചിത ഇടപെടലിനെ തുടർന്നാണ് വൻദുരന്തം ഒഴിവായത്. വിതരണത്തിനെത്തിച്ച വെള്ളം പമ്പുചെയ്ത് ഫൈസൽ തീ നിയന്ത്രിച്ചതിനാൽ വീട്ടിലേക്ക് പടരുന്നത് ഒഴിവാക്കാനായി. ആട്ടിൻ കൂടിന് തീപിടിച്ചതിനെത്തുടർന്ന് 12 ആടുകളും 15 മുയലുകളും ചത്തിരുന്നു. KTL VZR 2 SDPl Adaravu അഗ്നിബാധയിൽനിന്ന് വീടിനെ രക്ഷിച്ച ഫൈസൽ അഞ്ചുപറയെ എസ്.ഡി.പി.ഐ വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.