ഈരാറ്റുപേട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സൗര പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട, തീക്കോയി, പിണ്ണാക്കനാട് സെക്ഷൻ ഓഫിസിൽ 11ന് നേരിട്ടെത്തി സൗജന്യ രജിസ്ട്രേഷൻ നടത്താം. പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ പുരപ്പുറ സൗരോർജ നിലയ സ്ഥാപിക്കുമ്പോൾ വൈദ്യുതി ചാർജ് ഇനത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇളവ് ലഭിക്കും. ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ സഹിതം ക്യാമ്പിൽ എത്തണം. മൂന്നു കിലോവാട്ട് വരെയുള്ള നിലയത്തിന് 40 ശതമാനം വരെ സബ്സിഡിയും അതുകഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20 ശതമാനം സബ്സിഡിയും ലഭിക്കും. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ലിമിറ്റഡിന് നൽകി ലാഭം നേടാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.