ചിത്രപ്രദര്‍ശനം നാളെ മുതല്‍

കോട്ടയം: പ്രശസ്ത ചിത്രകാരന്‍ പ്രമോദ് കൂരമ്പാലയുടെ 'മണ്ണ്' എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം ശനിയാഴ്ച മുതല്‍ 19 വരെ കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ശനിയാഴ്ച രാവിലെ 11ന്​ പ്രശസ്ത ചിത്രകാരന്‍ ബി.ഡി. ദത്തന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ............. മലയാള കാവ്യസാഹിതി ജില്ല നേർക്കാഴ്ച നാളെ കോട്ടയം: സ്വതന്ത്രകലാസാഹിത്യ പ്രവർത്തകരുടെ സംഘടനയായ മലയാള കാവ്യസാഹിതിയുടെ ജില്ലതല വാർഷികം നേർക്കാഴ്ച ശനിയാഴ്ച നടക്കും. വ്യാസ് സിവിൽ സർവിസ് അക്കാദമി ഹാളിൽ ചേരുന്ന സമ്മേളനം രാവിലെ 10ന് തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കാവാലം അനിൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.