കോട്ടയം: മതനിരപേക്ഷതയുടെ ശബ്ദമുയര്‍ത്തി സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് മന്ത്രി വി.എന്‍. വാസവന്‍. മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് തങ്ങള്‍ കുടുംബം രാഷ്ട്രീയ കേരളത്തിന് വിസ്മരിക്കാനാകാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളെയും ഒരുപോലെ സ്‌നേഹിച്ച ഹൈദരലി തങ്ങള്‍ വിശുദ്ധി കാത്തുസൂക്ഷിച്ച നേതാവാണെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അനുസ്മരിച്ചു. ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായില്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, മുന്‍മന്ത്രി കെ.സി. ജോസഫ്, കോട്ടയം നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സൻ സുഹ്‌റ അബ്ദുല്‍ ഖാദര്‍, ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ്മൂന്‍ ഹുദവി, താജ് ജുമാമസ്ജിദ് ചീഫ് ഇമാം ഷിഫാര്‍ മൗലവി, സി.പി.എം ജില്ല സെക്രട്ടറി അഡ്വ. എ.വി. റസല്‍, സി.പി.ഐ നേതാവ് അഡ്വ. വി.ബി. ബിനു, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മാടവന ബാലകൃഷ്ണപിള്ള, എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് മധു, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, അല്‍താഫ് (എസ്.ഡി.പി.ഐ), പി.കെ. ഹാഷിം (ഐ.എന്‍.എല്‍), നൗഷാദ് (പി.ഡി.പി), എം.കെ. ഖാദര്‍ (വ്യാപാരി വ്യവസായി ഏകോപനസമിതി), എം.ഇ.എസ് ജില്ല സെക്രട്ടറി ടി.എസ്. റഷീദ്, മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, ട്രഷറര്‍ കെ.എം. ഹസന്‍ലാല്‍, പി.എം. സലിം, കെ.എന്‍. മുഹമ്മദ് സിയ, അസീസ് കുമാരനല്ലൂര്‍, സോമന്‍ പുതിയാത്ത് എന്നിവര്‍ സംസാരിച്ചു. പടം-dp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.