ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഇന്ന്​ മടങ്ങും

കോട്ടയം: വേമ്പനാട്ടുകായലിന്‍റെ ഭംഗി ആസ്വദിച്ച് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ബരാക്കും ഭാര്യയും. വേമ്പനാട്ടുകായലും അനുബന്ധ കാഴ്ചകളും ആസ്വദിക്കാനായാണ് കഴിഞ്ഞദിവസം അവർ എത്തിയത്. കുമരകം ലേക്ക് റിസോർട്ടിലാണ് താമസം. കനത്ത സുരക്ഷസംവിധാനങ്ങളിലാണ് ഹോട്ടലും പരിസരവും. തികച്ചും സ്വകാര്യസന്ദർശനമാണ്. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച കുമരകത്തുനിന്ന്​ മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.