ഓട്ടോയിൽ കാറുകൾ ഇടിച്ച്​ ആറുപേർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ ഓട്ടോയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. തിരുവനന്തപുരം നെട്ടയം പുളിവിളാകത്ത് അനൂപ് (31), മകൾ ശിവപ്രിയ (8) എന്നിവർക്കും മറ്റ് നാലുപേർക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട്​ മറിയപ്പള്ളിയിലായിരുന്നു സംഭവം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ പോകുകയായിരുന്ന അനൂപും കുടുംബവും മറിയപ്പള്ളിയിൽ എത്തിയപ്പോൾ എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ ഇടിച്ചശേഷം വെട്ടിച്ചുമാറ്റിയ കാർ എതിരെവന്ന മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ സ്വകാര്യആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ബസിന് പിന്നിൽ ടാങ്കർ ലോറിയിടിച്ചു കോട്ടയം: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടാങ്കർ ലോറിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 10.45ഓടെ മണിപ്പുഴ ജങ്​ഷനിലെ സിഗ്നൽ ലൈറ്റിന് സമീപമായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്​ കോട്ടയത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് സിഗ്നൽ കണ്ട് ബ്രേക്ക് ചെയ്യുകയും പിന്നാലെ എത്തിയ ടാങ്കർലോറി ബസിനു പിന്നിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ പിൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതതടസ്സം നേരിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.