ബയോടെക്‌നോളജി ലാബ്

പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബിന്‍റെ ഉദ്​ഘാടനം ജോസ്​ കെ.മാണി എം.പി ഉദ്​ഘാടനം ചെയ്തു. ആധുനിക രോഗനിര്‍ണയ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു. പാലായിലെ പ്രാദേശിക കേന്ദ്രത്തില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രദാസ് നാരായണ യോഗത്തില്‍ അറിയിച്ചു. അവയവമാറ്റ ശാസ്ത്രക്രിയക്ക്​ മുമ്പ്​നടത്തേണ്ട എല്ലാ പരിശോധനകള്‍ക്കും ഇവിടെ സജ്ജീകരണം ഏര്‍പ്പെടുത്തും. നഗരസഭ ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി, ഡോ.ആര്‍. അശോക്, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പില്‍, ബിജി ജോജോ, ഡോ. ഷമ്മി രാജന്‍, ഡോ. പി.എസ്. ശബരീനാഥ്, ഡോ.ടി.എസ്. വിഷ്ണു, ഫിലിപ് കുഴികുളം, പി.എം. ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രഫ.സതീശ് ചൊള്ളാനി, ജയ്‌സണ്‍ മാന്തോട്ടം, പി.കെ. ഷാജകുമാര്‍, ഡോ. അനീഷ് ഭദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.