ഭർത്താവ് ആസിഡ് ഒഴിച്ച് പരിക്കേറ്റ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഗാന്ധിനഗർ: ഭർത്താവ് ആസിഡ് ഒഴിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി. തൊടുപുഴ ഒറ്റല്ലൂർ സണ്ണിയുടെ മകളും, കരിങ്കുന്നം ഒറ്റല്ലൂർ പള്ളിക്കത്തടത്തിൽ രാഹുൽ രാജിന്‍റെ ഭാര്യയുമായ സോന സണ്ണിയാണ് (25) മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ സ്യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നത്. ചൊവ്വാഴ്ച രാവിലെ തൊടുപുഴ മുട്ടം കോളപ്ര മഞ്ഞപ്രയിലായിരുന്നു സംഭവം. സോന കുടുംബസുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് സംഭവം. മുഖത്തും തോളിനുമായി 40 ശതമാനം പൊള്ളലേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.