ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ മുട്ടത്തുകടവ്, കാരിക്കുഴി തുടങ്ങിയ പാടശേഖരങ്ങളിലേക്ക് സമീപത്തെ മുട്ടത്ത് കടവ് തോട്ടിൽനിന്ന് വെള്ളം എത്തിക്കുന്നതിന് ജലസേചന വകുപ്പിന്‍റെ നേതൃത്വത്തിൽ തോടിന്‍റെ ആഴംകൂട്ടുന്ന പദ്ധതി അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിനുമായി കർഷകരുടെ ആശങ്ക പങ്കുവെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് പദ്ധതിക്കു തുടക്കം കുറിക്കാൻ സാധിച്ചതെന്ന് എം.എൽ.എ സൂചിപ്പിച്ചു. കുറിച്ചിയിലെ പാടശേഖരങ്ങൾക്ക് സമീപത്തുകൂടി കടന്നുപോകുന്ന മുട്ടത്ത് കടവ് തോട്ടിൽ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങൾമൂലം കഴിഞ്ഞമാസം അവസാനം മാത്രമാണ് പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചത്. വേനൽ അതിരൂക്ഷമാകുന്നതിനാൽ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളിൽ കൃഷിക്ക് വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്ന് കർഷകർ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഉള്ള തോട് ആഴം കൂട്ടുന്നതോടുകൂടി ആറ് പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. പ്രഫ.ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ, വൈസ് പ്രസിഡന്‍റ് അനീഷ് തോമസ് നെടുംപറമ്പിൽ, ഷീലാമ്മ ജോസഫ്, പ്രീത കുമാരി, അഭിജിത് മോഹനൻ, സുമ എബി, കെ.ആർ. ഷാജി, ബിജു പൂഴിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. KTL CHR 2 MLA മുട്ടത്തുകടവ് തോടിന്‍റെ ആഴംകൂട്ടുന്ന പദ്ധതി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.