ഗാന്ധിനഗർ: സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ രക്തംവാർന്ന നിലയിൽ കിടന്നവരെ അതുവഴി വന്ന കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സിന് സെയിൽമാൻ ജയകുമാർ (55) പാത്താമുട്ടം സ്വദേശി നിഖിൽ എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാവിലെ 9.30ന് ഏറ്റുമാനൂർ വൈക്കം റോഡിൽ കാണക്കാരി സബ് സ്റ്റേഷന് മുൻവശമായിരുന്നു അപകടം. എതിർദിശയിൽ സഞ്ചരിച്ച ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഇരുവരും റോഡിൽ രക്തംവാർന്ന് വീണുകിടക്കുകയായിരുന്നു. ആൾക്കൂട്ടം ഉണ്ടായെങ്കിലും ആരും ആശുപത്രിയിലെത്തിക്കുവാൻ ശ്രമിച്ചില്ല. ഈ സമയം കോട്ടയത്തേക്ക് വന്ന ഡിവൈ.എസ്.പി വാഹനംനിർത്തി രക്തംവാർന്ന് റോഡിൽ കിടന്ന ഇരുവരെയും അദ്ദേഹം തന്നെ എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വയോധികനെ കാണാതായതായി പരാതി കോട്ടയം: ഓർമക്കുറവുള്ള വയോധികനെ കാണാതായതായി പരാതി. പനച്ചിക്കാട് പഞ്ചായത്തിൽ കരിമ്പിൻ ഭാഗത്ത് താമസിക്കുന്ന പുത്തൻപറമ്പിൽ പൊന്നപ്പനെ (65) ആണ് കാണാതായത്. ബുധനാഴ്ച രാവിലെ ഭാര്യയുമായി പ്രമേഹം പരിശോധിക്കുന്നതിനായി ആക്ടീവ സ്‌കൂട്ടറിൽ പോയ പൊന്നപ്പൻ റോഡിലെ ഗട്ടർ കണ്ട് ഭാര്യയെ റോഡിലിറക്കി. പിന്നീട്, ഭാര്യയെ കയറ്റാതെ സ്‌കൂട്ടർ ഓടിച്ചുപോവുകയായിരുന്നു. വഴിയറിയാതെ യാത്ര തുടർന്ന പൊന്നപ്പൻ വീടിന് മുൻവശത്തു കൂടിയും പിന്നീട്, പന്നിമറ്റം കവലയിൽകൂടി ബുക്കാനാ റോഡിലേക്ക് തിരിയുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽ ലഭിച്ചിട്ടുണ്ട്. മൊബൈൽഫോൺ കൈയിലില്ലെന്നും, വാഹനത്തിൽ പെട്രോൾ കുറവാണെന്നും കൈയിൽ പണം ഇല്ലെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതിനൽകി. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോൺ: 9207648315. KTL Ponnappan പൊന്നപ്പൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.