നഗരസഭയുടെ കെടുകാര്യസ്ഥത: അടിസ്ഥാന സൗകര്യ വികസനം പ്രതിസന്ധിയിലെന്ന്​

ഈരാറ്റുപേട്ട: നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും മൂലം അടിസ്ഥാനസൗകര്യ വികസനം പോലും പ്രതിസന്ധിയിലാണെന്ന് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ന്യൂനപക്ഷ കേന്ദ്രീകൃതമായ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്. കൂടാതെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ വിവിധ പദ്ധതികള്‍ക്കായും കോടികളാണ് വകയിരുത്തിയിട്ടുള്ളത്. ഇവയൊന്നും ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വേനല്‍ രൂക്ഷമായതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. പരസ്പര ധാരണയിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നഗരസഭയില്‍ നടക്കുന്നത്. അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. യു.ഡി.എഫിന്‍റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന്​ കൗണ്‍സിലര്‍ അന്‍സാരി ഈലക്കയം, മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ സുബൈര്‍ വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.