വാക്-ഇൻ ഇന്‍റർവ്യൂ നാളെ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഫ്രഷ് സോഫ്റ്റ്​വെയർ ഡെവലപ്പർ തസ്തികയിൽ താൽക്കാലിക-കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാല് ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസിലുള്ള അംഗീകൃത എൻജിനീയറിങ്​ ബിരുദമോ 60 ശതമാനമോ അതിനു മുകളിലോ മാർക്കോടെ നേടിയ എം.സി.എ അല്ലെങ്കിൽ എം.എസ്​സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുക. പ്രായം 2022, ജനുവരി ഒന്നിന് 18നും 36നും ഇടയിൽ. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത, പ്രായം, ജാതി (സംവരണ അനുകൂല്യത്തിന് അർഹരായവർ) തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെള്ളിയാഴ്ച രാവിലെ 9.30ന് സർവകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ എഡി.എ നാല്​ സെക്ഷനിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ -0481 2733303. താൽക്കാലിക നിയമനം മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർസർവകലാശാല കേന്ദ്രത്തിന്‍റെ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് സർവിസിലെ സ്‌പെഷൽ സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, ജോയന്‍റ്​ സെക്രട്ടറി, യൂനിവേഴ്‌സിറ്റി സർവിസിലെ ജോയന്‍റ്​ രജിസ്ട്രാർ എന്നീ പദവികളിൽനിന്ന്​ വിരമിച്ചവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി മൂന്നുവർഷം. ഉയർന്ന പ്രായപരിധി 2022 ജനുവരി ഒന്ന് പ്രകാരം 60. അപേക്ഷകൾ മാർച്ച് 21ന് വൈകീട്ട്​ മൂന്നുമണിക്ക് മുമ്പായി 'ഡയറക്ടർ, ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ ബയോമെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, റബർ ബോർഡ് പി.ഒ, തലപ്പാടി, കോട്ടയം' വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2353730, ഇ-മെയിൽ: careeriucbr@gmail.com. കരാർ നിയമനം മഹാത്മാഗാന്ധി സർവകലാശാലയിൽ താൽക്കാലിക -കരാർ അടിസ്ഥാനത്തിൽ സീനിയർ നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്​മെന്‍റ്​ എൻജിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങൾ www.mgu.ac.in സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0481 2733303. പരീക്ഷഫലം 2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്​സി എൻവയൺമെന്‍റൽ സയൻസ് ആൻഡ് മാനേജ്‌മെന്‍റ്​/ എൻവയൺമെന്‍റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ്​ (എൻവയൺമെന്‍റൽ ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി -സി.എസ്.എസ് -2020-2022 ബാച്ച്) പരീക്ഷഫലം പ്രഖ്യാപിച്ചു. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവവോസി 2021 സെപ്റ്റംബർ മുതൽ 2022 ജനുവരിവരെ മാസങ്ങളിൽ നടന്ന ഒന്ന് മുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്‍ററി / മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവവോസി പരീക്ഷകൾ മാർച്ച് 21 മുതൽ ഏപ്രിൽ എട്ടുവരെയുള്ള തീയതികളിൽ തിയറി പരീക്ഷക്ക്​ രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.