സൗര സ്പോട്ട് രജിസ്ട്രേഷൻ

കാഞ്ഞിരപ്പള്ളി: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗരപദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.ekiran.kseb.in വനിതദിനം ആഘോഷിച്ചു കാഞ്ഞിരപ്പള്ളി: ദാറുസ്സലാം വിമൻസ് അറബിക് കോളജ് ലിറ്റററി അസോ. വനിതദിനം ആഘോഷിച്ചു. സിയാന നജുമൽ ഇരുമ്പൂന്നിക്കര അധ്യക്ഷയായി. അജ്മ തസ്നീം യോഗം ഉദ്ഘാടനം ചെയ്തു. ഫൗസിയ എരുമേലി, നസിയ കൂവപ്പള്ളി, ഫായിധ പട്ടിമറ്റം, അൽഫിന അസീസ്, അമീന ഫാത്തിമ, അമീന ജംഗർഖാൻ, ഹാഷിന ഹമീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.