ലിംഗസമത്വം ഉറപ്പാക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണം - പി.ജെ. ജോസഫ്

കോട്ടയം: ലിംഗസമത്വം ഉറപ്പാക്കുവാൻ ഭരണകൂടങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. ലിംഗസമത്വത്തിലൂടെയെ സാമൂഹികപുരോഗതി ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള വനിത കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന വനിതദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിങ്​ ചെയർമാൻ പി.സി തോമസ് മുഖ്യപ്രസംഗം നടത്തി. മോൻസ്​ ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, കെ. ഫ്രാൻസിസ് ജോർജ്, ജില്ല പ്രസിഡന്‍റ്​ സജി മഞ്ഞക്കടമ്പിൽ, ഗ്രേസമ്മ മാത്യു, മേഴ്സി ജോൺ, മറിയമ്മ ജോസഫ്, തങ്കമ്മ വർഗീസ്, ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, എ.കെ ജോസഫ്, റോസമ്മ സോണി, സി.വി സുനിത, ബിനു ചെങ്ങളം, കുര്യൻ പി.കുര്യൻ, എൽസമ്മ ജോബ്, ഷീലാ ബാബു, ഷൈലജ രവീന്ദ്രൻ , ഷൈനി റെജി ബീന ബിജു, ട്രീസ ജോസ്, ഗ്ലോറി പൗലോസ്, വിജയ പണിക്കർ, സൂസൻ, സലോമി ഉലഹന്നാൻ, മറിയാമ്മ ബെന്നി, ജെസിമോൾ, ടീനാ മാത്യു, ബീന ബേബി, വൽസ ബിജു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.