കോട്ടയം: തലമുറകളായി പൊരുതിനേടിയ സ്ത്രീകളുടെ അവകാശങ്ങൾ എക്കാലവും സംരക്ഷിക്കപ്പെടണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി. വനിത-ശിശു വികസനവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിനാഘോഷ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ല വനിത-ശിശു വികസന ഓഫിസര്‍ ജെബിന്‍ ലോലിത സെയിന്‍ അധ്യക്ഷതവഹിച്ചു. പള്ളം അഡീഷനല്‍ സി.ഡി.പി.ഒ ജംല റാണി, മഹിളാശക്തി കേന്ദ്ര വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഹെലീന രാജന്‍ ഫിലിപ്, അക്‌സ മെര്‍ലിന്‍ തോമസ്, റിയ അലക്‌സ് എന്നിവര്‍ സംസാരിച്ചു. സാക്ഷരത മികവുത്സവത്തില്‍ വിജയം നേടിയ 104 വയസ്സുള്ള അക്ഷരമുത്തശ്ശി കുട്ടിയമ്മ കോന്തിക്ക് ചടങ്ങിൽ ആദരവർപ്പിച്ചു. കുട്ടിയമ്മയുടെ അഭാവത്തില്‍ സാക്ഷരത മിഷന്‍ അയര്‍ക്കുന്നം പ്രേരക് രഹന ജോണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വനിത ദിനാഘോഷത്തോടനുബന്ധിച്ച് ബി.സി.എം കോളജ് വനിത സെല്ലിലെ 35 വിദ്യാർഥികള്‍ നാഗമ്പടം സ്റ്റാൻഡില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരുവുനാടകവും അരങ്ങേറി. ഗാന്ധി സ്‌ക്വയറില്‍നിന്ന് ചില്‍ഡ്രന്‍സ് ലൈബ്രറിയിലേക്ക് നടത്തിയ വനിതാറാലി നഗരസഭ ചെയർപേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പടം: KTL Drama വനിതദിനത്തോടനുബന്ധിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ ജില്ലയിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്സ് അവതരിപ്പിച്ച തെരുവുനാടകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.