പ്രതിയെ കുടുംബവീട്ടിൽ തെളിവെടുപ്പിന്​ കൊണ്ടുവന്നു

കാഞ്ഞിരപ്പള്ളി: സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച്​ കൊലപ്പെടുത്തിയ കരിമ്പനാൽ ജോർജ് കുര്യനെ കൊലപാതകം നടത്തിയ കുടുംബവീട്ടിൽ പൊലീസ് തെളിവെടുപ്പിന്​ കൊണ്ടുവന്നു. വൈകീട്ട് ഏഴോടെ ഡിവൈ.എസ്.പി സി.ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ്​ പ്രതിയെ തെളിവെടുപ്പിന്​ കൊണ്ടുവന്നത്. ജോർജിനോട് പൊലീസ് സംഭവം ചോദിച്ചറിഞ്ഞു. സംഘർഷവും വെടിവെപ്പുമെല്ലാം ഇയാൾ പൊലീസിനോട് വിശദീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷമാണ് തെളിവെടുപ്പിന്​ കൊണ്ടുവന്നത്. ശേഷം പ്രതിയെ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി. KTL Thelivedupp കരിമ്പനാൽ ജോർജ് കുര്യനെ കൊലപാതകം നടത്തിയ കുടുംബവീട്ടിൽ പൊലീസ് തെളിവെടുപ്പിന്​ കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.