ചങ്ങനാശ്ശേരി: റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശ്ശേരിയും ഇന്നര്‍വീല്‍ ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശ്ശേരിയും ചേര്‍ന്ന് വനിതദിനം ആഘോഷിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കലക്ടര്‍ ഡോ.പി.കെ ജയശ്രീ, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനിത ജോസ്, സഞ്ജീവനി ഹോസ്പിറ്റല്‍ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ഭാഗ്യലക്ഷ്മി നായര്‍ എന്നിവര്‍ക്ക് വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. ..................... രക്തദാന ക്യാമ്പ് ചങ്ങനാശ്ശേരി: വനിത ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള ജില്ല കമ്മിറ്റിയും ചങ്ങനാശ്ശേരി അസംഷൻ കോളജ് എൻ.എസ്.എസ് യൂനിറ്റും ചേർന്ന് ചങ്ങനാശ്ശേരി സെന്‍റ് തോമസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 9.30ന് രക്തദാന ക്യാമ്പ് നടത്തും. ഫോൺ: 9961766622. ........................... പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ചങ്ങനാശ്ശേരി: മാതൃവേദി-പിതൃവേദി തൃക്കൊടിത്താനം ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഫൊറോന പിതൃവേദി പ്രസിഡന്‍റ് ജോഷി കൊല്ലാപുരം അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി ഫാ. സോണി കരുവേലി മാര്‍ഗരേഖയുടെ പ്രകാശനം നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു ഊഴികാട്ട് ആമുഖസന്ദേശം നല്‍കി. യൂനിറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓടലാനി അനുഗ്രഹപ്രഭാഷണം നല്‍കി. .....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.