വിദ്യാഭ്യാസ ശിലപശാല

എരുമേലി: എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് സംരംഭത്തിന്‍റെ ശിൽപശാല എരുമേലി സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ 202 വിദ്യർഥികൾക്കാണ് ഇതിന്‍റെ ആദ്യഘട്ടത്തിൽ പ്രയോജനം ലഭിക്കുന്നത്. ഡയറക്ടർ ഡോ. ആൻസി ജോസഫ്, ഡോ. മാത്യു കണമല എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ജെ.പി. സെൻ, പ്രധാനാധ്യാപകൻ പി.ജെ. തോമസ്, ആൻ സോഫിയ, സോമി സെബാസ്റ്റ്യൻ, പി.എ. ഇബ്രാഹീംകുട്ടി തുടങ്ങിയവർ സംസാരിച്ചു. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ 'അഗ്നിച്ചിറകുകൾ'പുസ്തകം വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ചിത്രം: ഫ്യൂച്ചർ സ്റ്റാർസ് സംരംഭത്തിന്‍റെ ശിൽപശാല സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.